മനാമ: ബഹ്‌റൈൻ കെ എം സി സി സംഘടിപ്പിക്കുന്ന 29മത് ജീവസ്പര്‍ശം രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം മനാമ കെഎംസിസി ആസ്ഥാനത്തു വെച്ച് നടന്ന പരിപാടിയിൽ മീഡിയ ആൻഡ് പബ്ലിസിറ്റി ചെയര്മാൻ ശിഹാബ് പ്ലസിന് നൽകി കൊണ്ട് ബഹ്‌റൈൻ കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉത്ഘാടനം ചെയ്തു. ജീവസ്പർശം ചെയര്മാൻ കെ പി മുസ്തഫ അധ്യക്ഷനായിരുന്നു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നടന്നു വരുന്ന ജീവസ്പർശം രക്തദാനം സൽമാനിയ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി 20 ക്യാമ്പുകളും 8 എക്‌സ്പ്രസ് ക്യാമ്പുകളും സംഘടന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിൽ സംഘടിപ്പിച്ചിട്ടുണ്ട്
ആഗസ്ത് 2 നു വെള്ളി യാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സമൂഹ രക്തദാനം. അന്ന് രാത്രി മനാമ കെ.എം.സി.സി ഹാളില്‍ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.
ബിഗ്ബി സൂപ്പർമാർക്കറ്റിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെ എം സി സി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പുകളുടെ തുടർച്ചയായാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ടി പി മുഹമ്മദലി, സിദീഖ് കണ്ണൂർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. എ പി ഫൈസൽ സ്വാഗതവും, ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.