മനാമ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്ന ഫ്രന്‍റ്സ് അസോസിയേഷന്‍ മനാമ ഏരിയയിലെ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും ഗുദൈബിയ യൂണിറ്റ് യാത്രയയപ്പ് നല്‍കി. മനാമ ഇബ്നുല്‍ ഹൈഥം സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങില്‍ യൂണിറ്റ് പ്രസിഡൻറ് നൗമല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫ്രൻറ്സ് അസോസിയേഷന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി എം. ബദ്റുദ്ദീന്‍ ഹജ്ജ് കര്‍മങ്ങളെക്കുറിച്ച് സംക്ഷിപ്ത വിവരണം നല്‍കി. ടി.കെ സിറാജുദ്ദീന്‍, പി.പി മൊയ്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹജ്ജിന് പോകുന്ന വി.പി നൗഷാദ്, ബഷീര്‍ കാവില്‍ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. മനാമ ഏരിയ പ്രസിഡൻറ് അബ്ബാസ് മലയില്‍ സമാപനം നിര്‍വഹിച്ചു.
