മനാമ:ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഓണം – ഈദ് ആഘോഷങ്ങളുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള പാലക്കാട് ഫെസ്റ്റിന്റെ ആലോചന യോഗവും പ്രളയ ബാധിതർക്കായി ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി തൃത്താലയിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ നാലാം ഘട്ട ഫണ്ട് കൈമാറ്റവും വെള്ളിയാഴ്ച്ച( 09.08.2019) വൈകിട്ട് 4 മണിക്ക് സൽമാനിയ ഒഐസിസി ഓഫീസിൽ വെച്ച് നടക്കും. വിപുലമായ ആഘോഷങ്ങളോടെയാണ് നാലാമത് പാലക്കാട് ഫെസ്റ്റ് നടത്തുവാൻ ഉദ്ദേശിക്കുന്നതെന്ന് ജില്ല പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്,ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ അറിയിച്ചു.വെള്ളിയാഴ്ച്ച നടക്കുന്ന ആലോചന യോഗത്തിലേക്കും ഫണ്ട് കൈമാറ്റ ചടങ്ങിലേക്കും ബഹ്‌റൈനിലെ മുഴുവൻ പാലക്കാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39022973,39143967,35521007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്