ലുലുവിന്റെ ”സെലിബ്രേറ്റിംഗ് ഇന്ത്യ ഫെസ്റ്റിവൽ”എല്ലാ ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ചു . ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ഇന്ത്യൻ ഉത്സവം 2019 ഓഗസ്റ്റ് 14 മുതൽ 20 വരെയാണ് നടക്കുന്നത്. പ്രദര്‍ശനത്തിന്റെ ഭാഗ മായി ഇന്ത്യന്‍ പച്ചക്കറികളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും ഉത്പന്നങ്ങളുടെയും വൈവിധ്യം നിറഞ്ഞ പ്രദര്‍ശനവും വിപണനവുമാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായി ഒരുക്കിയിട്ടുള്ളത്.ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ട് ഓഫീസർ അർച്ചന ആനന്ദ് , സീ 5 ഗ്ലോബലിന്റെ ചീഫ് ബിസിനസ്സ് ഓഫീസർ, ഒഫീഷ്യൽ പാർട്ണർമാർ, മറ്റു ഉന്നത സർക്കാർ അധികാരികൾ എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് അൽ വഹ്ദ മാൾ അബുദാബിയിൽ വെച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. നവദീപ് സൂരി പരിപാടി ഉദ്ഘാടനം ചെയ്തു .
