സമസ്ത ബഹ്റൈന്‍ മെന്പര്‍ഷിപ്പ് ക്യാമ്പയിൻ തുടക്കമായി; ക്യാമ്പയിൻ കാലാവധി സപ്തംബര്‍ 20 വരെ

മനാമ: സമസ്ത ബഹ്റൈന്‍ ഘടകത്തിന്‍റെ മെന്പര്‍ഷിപ്പ് കാന്പയിന്‍ ആരംഭിച്ചതായി കേന്ദ്രകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 2019 ഓഗസ്റ്റ് 15 മുതല്‍ സപ്തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന മെന്പര്‍ഷിപ്പ് കാന്പയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പയിൻ കാലയളവിൽ സമസ്ത ബഹ്റൈൻ ഏരിയ കമ്മിറ്റികളുമായി ബന്ധപ്പെട്ടാണ് മെമ്പർഷിപ്പ് സ്വീകരിക്കേണ്ടത്.

ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഖാലിദ് ഹാജിക്ക് ആദ്യ മെന്പര്‍ ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു. സമസ്ത ബഹ്റൈന്‍ ഭാരവാഹികളും മറ്റു സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. മെന്പര്‍ഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾക്ക് 00973-39128941 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.