കേരളീയ സമാജം “ഗുരുപൂജ പുരസക്കാരം” ചിക്കോസ് ശിവന് നൽകി ആദരിച്ചു

ks

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഗുരുപൂജ പുരസ്കാരം ചിക്കോസ് ശിവന് നല്കി ആദരിച്ചു. അമ്പത് വർഷക്കാലമായി അധ്യാപന രംഗത്തും കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തും ചെയ്തുവരുന്ന മികച്ച സംഭാവനക്കുള്ള അംഗീകാരമാണ് ഗുരുപൂജ പുരസ്കാരമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ അറിയിച്ചു.

കുട്ടികളുടെ തിയേറ്ററുമായി ബന്ധപ്പെട്ടു ആലപ്പുഴ കേന്ദ്രമായി കഴിഞ്ഞ 35 വർഷക്കാലമായി പ്രവർത്തനം നടത്തി വരുന്ന കളിയരങ്ങിന്റെ ഡയറക്ടർ കൂടിയായ ചിക്കൂസ് ശിവന്‍ കുട്ടികളുടെ സര്ഗ്ഗവാനകൾക്കും വ്യക്തിത്വവികാസത്തിനും അവധികാല കലാപരിശീലന കളരികൾക്കും നല്കി വരുന്ന സേവനത്തെ മാനിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 3 മുതല്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധികാല കളിക്കളത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിലാണ് പുരസ്കാരം നല്കിയത്. സമാജം സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ അസിസ്റ്റന്റ്‌ സെക്രട്ടറി ടി ജെ ഗിരീഷ്‌, കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍, മറ്റു ഭരണസമിതി അംഗങ്ങള്‍ ക്യാമ്പ്‌ ജനറല്‍ കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി, ക്യാമ്പ്‌ കണ്‍വീനര്‍ ജയ രവികുമാര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!