മനാമ: ഡിസംബർ 16 ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് മുഹറഖ് അവന്യൂവിനും ഇസ്റ്റീഖ്‌ലാൽ ഹൈവേയ്ക്കും ഇടയിൽ രണ്ട് ദിശകളിലേക്കുമുള്ള ഒരു പാത അടച്ചിടും. ഗതാഗത നീക്കത്തിനായി രണ്ട് പാതകൾ നൽകുമെന്ന് വർക്സ്, മുനിസിപ്പാലിറ്റി അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി അറിയിച്ചു. ഓഗസ്റ്റ് 25 ഞായറാഴ്ച മുതൽ 12 മാസത്തേക്ക് പാത അടച്ചിടും. റോഡ് ഉപയോക്താക്കൾ ട്രാഫിക് വഴിതിരിച്ചുവിടൽ നിയമങ്ങളും ട്രാഫിക് അടയാളങ്ങളും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശൈഖ് സായിദ് ഹൈവേ മെച്ചപ്പെടുത്തലിന്റെ ആദ്യ ഭാഗമായാണ് ഈ പ്രവൃത്തികൾ നടത്തുന്നത്.
