ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ആന്റോ പുത്തിരി (58) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
മുപ്പത് വർഷത്തിലധികമായി പത്ര, ടെലിവിഷൻ മാർക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂർ വേലൂർ സ്വദേശിയാണ്. ‘ഈ നാട് ‘ ദിനപത്രത്തിലാണ് ആന്‍റോ പുത്തിരി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രത്തിന്‍റെയും ഏഷ്യാനെറ്റിന്‍റെയും മാർക്കറ്റിംഗ് ടീമിൽ അംഗമായി. ഇരുപത് വർഷത്തിലധികമായി ഏഷ്യാനെറ്റിന്‍റെ വൈസ് പ്രസിഡൻറായിരുന്നു. ഇതിന് ശേഷമാണ് ഫ്‌ളവേഴ്‌സിന്റെ മാർക്കറ്റിംഗ് വിഭാഗം മേധാവിയായി ചുമതലയേറ്റ് ഫ്‌ളവേഴ്‌സ് കുടുംബത്തിൽ അംഗമാകുന്നത്.
തൃശൂർ വേലൂർ പുത്തിരി ഡൊമിനികിന്റേയും ആനിയുടെയും മകനാണ്. ബീനയാണ് ഭാര്യ, നയന റോസ് ഏക മകളാണ്. സംസ്ക്കാരം നാളെ 10 മണിക്ക് തൃശൂർ വേലൂർ കുട്ടംകുളം സെന്റ് ജോൺ ഇവാഞ്ജലിസ്റ്റ് പള്ളിയിൽ