bahrainvartha-official-logo
Search
Close this search box.

വീണ്ടും ചെക്ക് കേസ്: ഗോകുലം ഗോപാലന്റെ മകൻ യുഎഇ ജയിലിൽ

IMG_20190828_124212

ദുബായ് : ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ദുബായില്‍ ജയിലിലായി. ബിസിനസ് പങ്കാളിയുമായുളള ചെക്ക് കേസിലാണ്, ബൈജു അറസ്റ്റിലായത്. 20 മില്ല്യണ്‍ ദി‍ർഹം നല്‍കാനുണ്ടെന്ന പരാതിയില്‍ ബൈജു യുഎഇയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു. ഇതിനിടെ റോഡ് മാ‍ർഗം ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച ബൈജുവിനെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎഇയില്‍ റെസിഡന്‍റ്സ് വിസയുളള ബൈജു, എക്സിറ്റ് മുദ്ര പാസ്പോർട്ടില്‍ വ്യാജമായി പതിപ്പിച്ചാണ് രാജ്യം വിടാന്‍ ശ്രമിച്ചത് എന്നാണ് സൂചന. രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്ത ബൈജുവിനെ ഒമാന്‍ പോലീസ് ദുബായ് പോലീസിന് കൈമാറി. പിന്നീട് ബൈജുവിനെ അലൈന്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍. ഏകദേശം 19 കോടി രൂപയുടേതാണ് ചെക്ക്. ഒന്നരദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് ജയില്‍ മോചിതനായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!