മനാമ: സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 30ന് ) വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 11 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്‍ററില്‍ നടക്കും. “കരുണയുടെ നോട്ടം കനിവിന്‍റെ സന്ദേശം” എന്ന പേരിലാണ് രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്. കഴിയുന്നവരെല്ലാം രക്തദാനവുമായി സഹകരിക്കണമെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രവാസികളോട് ആഹ്വാനം ചെയ്തു.
രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ സല്‍മാനിയ്യയിലെ ബ്ലഡ് ബാങ്ക് പരിസരത്ത് ഒരുക്കിയ കൗണ്ടറിലും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. രക്തദാനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കായി ബഹ്റൈനിലെ വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും വാഹനസൗകര്യത്തിനും 973-3606 3412, 3925 3476, 3345 0553, 33486275, 33254668 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.