ദാറുല്‍ ഈമാന്‍ മദ്രസകൾ ഇന്ന് തുറക്കും(വെള്ളി)

മനാമ: മധ്യവേനല്‍ അവധിക്ക് ശേഷം ദാറുല്‍ ഈമാന്‍ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളില്‍ ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം കണ്‍വീനര്‍ എ.എം ഷാനവാസ് അറിയിച്ചു. ബേസിക് തലം മുതല്‍ ഏഴാം ക്ലാസ് വരെയും കൗമാരക്കാര്‍ക്കായി പ്രത്യേക കോഴ്സായ ‘ടീന്‍ ലാബു’മാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മനാമയില്‍ ഇബ്നുല്‍ ഹൈഥം സ്കൂള്‍ പഴയ കാമ്പസിലും വെസ്റ്റ് റിഫ ദിശ സെൻററിലുമാണ് മദ്രസകള്‍ നടക്കുന്നത്. ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍, അറബി ഭാഷ എന്നിവക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം മറ്റ് വിഷയങ്ങള്‍ മാതൃഭാഷയായ മലയാളത്തിലാണ് പഠിപ്പിക്കുന്നത് എന്ന പ്രത്യേകതയും മദ്രസയുടെ പ്രത്യേകതയാണ്. സ്കൂള്‍ പഠനത്തെ ബാധിക്കാത്ത സമയക്രമമാണ് നിര്‍ണയിച്ചിട്ടുള്ളത്. നാല് വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പ്രവേശനം നേടാവുന്നതാണ്. ശാസ്ത്രീയമായ രൂപത്തില്‍ തയാറാക്കിയ മജ്ലിസ് എഡ്യൂക്കേഷന്‍ ബോര്‍ഡിെൻറ സിലബസാണ് മദ്രസകളില്‍ പിന്തുടരുന്നത്. മികവുറ്റ അധ്യാപകരും മികച്ച കാമ്പസും വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 34064973 (മനാമ), 34026136 (റിഫ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.