ബി കെ എസ് ‘ശ്രാവണം 2019’; മാധുര്യത്തിൻറെ രുചിഭേദങ്ങൾ നുകർന്ന പായസ മത്സരം

മനാമ: ശ്രാവണം 2019 ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച (6.9.2019) ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് പായസ മത്സരം സംഘടിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് സമാജം ജനറൽ സെക്രട്ടറി ശ്രീ എം.പി രഘു ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ മോഹൻരാജ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ടി.ജെ ഗിരീഷ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ശ്രാവണം 2019 കൺവീനർ ശ്രീ പവനൻ, ജോയിന്റ് കൺവീനർ ശ്രീ ശരത്, പായസ മത്സരം കൺവീനർ ശ്രീ രാജേഷ് കെ പി, ജോയിന്റ് കൺവീനർ ശ്രീമതി നിമ്മി റോഷൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ഏകദേശം നാല്പത് പേരോളം വിവിധ പുതിയ തരം പായസരുചിക്കൂട്ടുകളുമായി മത്സര രംഗത്ത് ഉണ്ടായിരുന്നു.

സാധാരണ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന മത്സരത്തിൽ ഇത്തവണ പുരുഷന്മാർ പങ്കെടുത്തത് ശ്രദ്ധേയമായി. മത്സരത്തിൽ ശ്രീമതി ശീർഷ റിതിൻ ഒന്നാം സമ്മാനവും, ശ്രീമതി ശ്രുതി എം രണ്ടാം സമ്മാനവും, ശ്രീമതി അശ്വതി മൂന്നാം സമ്മാനവും കരസ്ഥമാക്കി. മികച്ച കേരള വസ്ത്രം ധരിച്ചവർക്കും ഇത്തവണ സമ്മാനം ഏർപ്പെടുത്തിയിരുന്നു.. അതിലും ഒന്നാം സമ്മാനം നേടിയത് ശ്രീമതി ശീർഷ റിതിൻ തന്നെ ആയിരുന്നു. രണ്ടാം സമ്മാനം ശ്രീമതി ഹസീന റഹ്‌മാനും, മൂന്നാം സമ്മാനം ശ്രീമതി ലക്ഷ്മി നായരും കരസ്ഥമാക്കി.