bahrainvartha-official-logo
Search
Close this search box.

സ്വർണ്ണ കടത്ത്; 1.4 കിലോ സ്വർണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

gold

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച യുവാവിനെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കൊടുവള്ളി സ്വദേശിയായ പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെയാണ് പ്രതി ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കാലിൽ കെട്ടിവച്ച് പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുന്ന സംഘത്തിലെ അം​ഗമാണ് പ്രതിയെന്നാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!