ഷിഫയില്‍ വര്‍ണ ശബളമായി ഓണാഘോഷം

IMG_20190913_160008

മനാമ: വര്‍ണ ശബളമായ പരിപാടികളോടെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഓണം ആഘോഷിച്ചു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ഓണപാട്ടുകള്‍, സ്പൂണ്‍-ലെമണ്‍ റെയ്‌സ്, സുന്ദരിക്ക് പൊട്ടുതൊടല്‍, വടംവലി മത്സരം എന്നിവ അരങ്ങേറി. വിഭവ സമൃദ്ദമായ ഓണ സദ്യയും ഒരുക്കി.

കെഎന്‍എ ഖാദര്‍ എംഎല്‍എ, കര്‍ണാടക പിസിസി എന്‍ആര്‍ഐ ചെയര്‍പേഴ്‌സണ്‍ ഡോ. ആരതീ കൃഷ്ണ, കന്നഡ സംഘ പ്രസിഡന്റ് പ്രദീപ് ഷെട്ടി എന്നിവര്‍ ഓണ പരിപാടികളില്‍ അതിഥികളായെത്തി.

വിവിധ മത്സര വിജയികളായ ലിന്‍സി, സജിന്‍ (സ്പൂണ്‍ ലെമണ്‍ റെയ്‌സ്), ജമാല്‍ പരീത് (സുന്ദരിക്ക് പൊട്ടു തൊടല്‍), ഷബീബ് ആന്റ് ടീം (വടം വലി), ഓണപാട്ടിന് നേതൃത്വം നല്‍കിയ ഡോ. ഡേവസ് എന്നിവര്‍ക്ക് സിഇഒ ഹബീബ് റഹ്മാര്‍, ഡയരക്ടര്‍ ഷബീര്‍ അലി, മാനേജര്‍മാരായ മൂസ അഹമ്മദ്, ഫൈസല്‍ കെഎം, മുഹമ്മദ് ഫാബിഷ്, ഷാഹിര്‍ എംവി എന്നിവര്‍ വിതരണം ചെയ്തു.

ഡോ. ഡേവിസ്, സക്കീര്‍ ഹുസൈന്‍, ഷാജി മന്‍സൂര്‍, നിഷാദ്, ഇസ്മത്തുള്ള, ശ്രീജിത്, സജിന്‍, മായ, നസീമ, ദീപ, ഷിജി എന്നിവര്‍ പരിപാടികൾ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!