ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഏകദിന പഠന സഹവാസം സംഘടിപ്പിച്ചു 

മനാമ: ഫ്രൻറ്സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി ഏക ദിന പഠന സഹവാസം സംഘടിപ്പിച്ചു. മുഹറം 10 െൻറ അവധി ദിനത്തില്‍ മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വിയുടെ ആമുഖ ഖുര്‍ആന്‍ പഠനത്തോടെ ആരംഭിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുറഹ്മാന്‍ സംഗമത്തെ അഭിസംബോധന ചെയ്തു. വൈജ്ഞാനികവും ചിന്താപരവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹം പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. ‘സമകാലിക ലോകത്ത് യുവാക്കളുടെ ദൗത്യം’ എന്ന വിഷയത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലീം പഠന ക്ലാസ് നടത്തി. ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിക്കുകയും സെക്രട്ടറി സി.എം മുഹമ്മദലി സമാപനം നിര്‍വഹിക്കുകയും ചെയ്തു. പി.എം അഷ്റഫ്, നജാഹ് കൂരങ്കോട്ട്, ഫാരിസ്, വി.കെ അനീസ്, സിറാജ് കിഴുപ്പിള്ളിക്കര എന്നിവര്‍ ഗാനമാലപിച്ചു. എം. അബ്ബാസ്, കെ.എം മുഹമ്മദ്, റഷീദ്, എം. ബദ്റുദ്ദീന്‍, വി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.