മനാമ: മലപ്പുറം തിരൂർ പൊറത്തൂർ സ്വദേശി വലിയ പീടിയക്കൽ മുഹമ്മദ് കുട്ടി(52) ഇന്ന് രാവിലെ ബുദയ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബുദയ്യയിൽ സാൻഡ് വിച്ച് കടയിൽ ജീവനക്കാരനായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
