ജമ്മു കാശ്മീരിൽ ചെയ്തത് തെറ്റ് തിരുത്തൽ അല്ല – എം എ ബേബി

മനാമ: ജമ്മു കാശ്മീരിനോട് കേന്ദ്ര ബി ജെ പി സർക്കാർ ചെയ്‍തത് തെറ്റ് തിരുത്തുക ആയിരുന്നില്ല എന്നും മറിച്ചു ഒരു സംസ്ഥാനത്തെ യാതൊരു തത്വദീക്ഷയും കൂടാതെ വെട്ടിമുറിച്ചു കേന്ദ്രഭരണ പ്രദേശം ആക്കുക ആയിരുന്നു എന്നും സി പി ഐ എം പോളിറ് ബ്യുറോ അംഗം എം എ ബേബി ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ പ്രതിഭ സംഘടപ്പിച്ച ചടയൻ ഗോവിന്ദൻ , അഴീക്കോടൻ രാഘവൻ അനുസ്മരണ സമ്മേളനത്തിൽ “സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അനേകതാ ബോധത്തെ ബഹിഷ്കരിച്ചു കൊണ്ടുള്ള ഏകതാ ബോധം ശരിയല്ല. അമേരിക്കയിലടക്കം ലോകത്തു ഒരിടത്തും ഇത് നിലനിൽക്കുന്നില്ല . കശ്മീരിലെ ജനങ്ങളോടുള്ള പ്രതിബദ്ധത ആണ് അവിടുത്തെ പ്രത്യേകാവകാശം.
ഇന്ത്യയുടെ വൈവിധ്യത ഒട്ടേറെ തീരുമാനങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട് . അവയെല്ലാം തന്നെ ഭരണഘടനാ ശിൽപ്പികൾ നന്നായി ചർച്ചചെയ്തു തീരുമാനിച്ചു നടപ്പിലാക്കിയവ ആണ്. ഇന്ത്യൻ മതേതര , മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്താൻ ആണ് ഭരണഘടന കാശ്മീരിന് പ്രത്യേക പദവി നൽകിയത് . സ്വന്തം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലുംപറ്റാത്ത ജനങ്ങൾ വസിക്കുന്ന പ്രദേശമായി ഇന്ത്യയിലെ പല ഭാഗങ്ങളും മാറിയിരിക്കുന്നു. മുഹമ്മദ് യൂസഫ് തരിഗാമി എന്ന കമ്മ്യുണിസ്റ് കാരനെ പുറത്തിറങ്ങാൻ പറ്റാത്തവിധം വീട്ടു തടങ്ങലിൽ ആക്കി. മഹാനായ എ കെ ഗോപാലൻ ഇന്ത്യൻ നിയമ മേഖലയിലെ
സമരായുധം ആയി പ്രയോഗിച്ച ഹേബിയസ് കോർപ്പസ് ഹർജി ആണ് അദ്ദേഹത്തെ തടവിൽ നിന്നും പുറത്തു കൊണ്ടുവന്നത്. കേന്ദ്രസർക്കാർ നടപടിക്ക് ശേഷം കമ്മ്യുണിസ്റ് കാരാണ് ആദ്യമായി കാശ്മീരിലേക്ക് പോയതും കാശ്മീരിൽ നിന്നും പുറത്തേക്കു വന്നതും. അവിടേക്കു പോയത് സീതാറാം യെച്ചൂരിയും പുറത്തേക്കു വന്നത് മുഹമ്മദ് യൂസഫ് തരിഗാമി
യും ആയിരുന്നു . ലോക സമ്പത്ത് വ്യവസ്ഥ അതി രൂക്ഷമായ മരവിപ്പ് ബാധിച്ചു കീഴ്പ്പോട്ടു പോകുകയാണ് എന്ന് ആഗോള സാഹചര്യം വിലയിരുത്തി അദ്ദേഹം ചൂണ്ടിക്കാട്ടി .

ഇന്ത്യൻ ഭരണാധികാരികൾ കൈക്കൊള്ളുന്ന നടപടികൾ ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിപ്പിക്കുക ആണ്. നോട്ടു പിൻവലിക്കൽ മൂലം ഇന്ത്യയിലെ ഉൽപ്പാദന അനൗപചാരിക മേഖലകൾ ആകെ തകർന്നു . ജി എസ ടി നടപ്പിലാക്കിയത് മൂലം ഉണ്ടായ പ്രശ്നങ്ങൾ ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയെ മൂർച്ഛിപ്പിച്ചു. ഓട്ടോമൊബൈൽ , ടെക്സ്റ്റൈൽ , കരിഷക വ്യവസായ മേഖലകൾ ആകെ തകർന്നു .തൊഴിലില്ലായ്മ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ എത്തിയിരിക്കുന്നു .ഇവ പരിഹരിക്കാൻ ജനങ്ങളുടെ വാങ്ങൽ ശക്തി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ഇടതുപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത് . എന്നാൽ കേന്ദ്രസർക്കാർ ആകട്ടെ ഇതിനായി റിസർവ് ബാങ്ക് കരുതൽ ധനംവലിയതോതിൽ പിൻവലിക്കുക ആണ് ചെയ്യന്നത്. ഇത് വലിയ തോതിൽ പിടിച്ചുപറിയും വെട്ടിപ്പിടുത്തവും ആയി മാറുന്നു. ഇങ്ങനെ പിൻവലിക്കുന്ന പണം റവന്യു കമ്മി നികത്താൻ ആണ് ഉപയോഗിക്കുന്നത്. അത് ജനങളുടെ വാങ്ങൽ ശക്തി വർധിപ്പിക്കാനുള്ള നടപടികൾക്കായി ഉപയോഗിക്കണം എന്നാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ നയങ്ങൾ കേരളസമ്പത്ത് ഘടനയെയും പ്രതികൂലം ആയി ബാധിക്കും .എന്നാൽ ഇതിനെ മറികടക്കാൻ കേരള സർക്കാർ അസാധ്യമെന്നു കരുതുന്ന നടപടികൾ പ്രാവർത്തികം ആക്കുകയാണ് കിഫ്‌ബി വഴി പണം ശേഖരിച്ചു കേരളത്തിലെ ഉല്പാദന പശ്ചാത്തല മേഖലകളെ ശക്തിപ്പെടുത്തുക ആണ് കേരള സർക്കാർ. ഇവിടെ ആണ് രണ്ടു നയങ്ങൾ തമ്മിലുള്ള വിത്യാസം മനസിലാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കെതിരെ ഉള്ള പോരാട്ടത്തിൽ ചടയൻ അഴീക്കോടൻ സ്മരണകൾ ശക്തി പകരും.

സഗയ്യ കെ സി എ ഹാളിൽ നടന്ന സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് അധ്യക്ഷൻ ആയിരുന്നു . ജനറൽ സെക്രട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു . പി. ശ്രീജിത്ത് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു പ്രതിഭ വനിതാ വേദി ഓണത്തോടനുബന്ധിച്ചു നടത്തിയ പായസമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും എം . എ ബേബി വിതരണം ചെയ്തു.