മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഷാഹുൽ ഹമീദ് തൃക്കരിപൂരിന് സലഫി സെന്‍റെർ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. ഇസ്ലാഹീ സംഘടന രംഗത്ത് കാലങ്ങളായി പ്രവർത്തിച്ച അദ്ദേഹം നിലവിൽ സലഫി സെന്‍റെർ പ്രസിഡണ്ട് സ്ഥാനം വഹിക്കുകയായിരുന്നു. സെന്‍റെറിന്‍റെ വക അദ്ദേഹത്തിനുള്ള ഉപഹാരം അബ്ദുൽ മജീദ് കുറ്റ്യാടി കൈമാറി. ചടങ്ങിൽ ബഷീർ മദനി, അബ്ദുൾറസാഖ് കൊടുവള്ളി, സലാഹുദീൻ അഹ്മദ്, കുഞ്ഞമ്മദ് വടകര, അഷ്‌റഫ് പൂനൂർ എന്നിവർ സംസാരിച്ചു.