മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പീപ്പിള്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേരളത്തില്‍ നിര്‍മിക്കുന്ന നാലാമത് വീടിന്റെ രണ്ടാം ഗഡു കൈമാറി. കണ്ണൂരിലെ നടുവില്‍ പ്രാദേശിക കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മാണം നടക്കുന്നത്. ഫ്രന്‍റ്സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ. അഹ്മദ് റഫീഖ് ഗുണഭോക്താവിന് വീട് നിര്‍മാണത്തിനുള്ള രണ്ടാം ഗഡു കൈമാറി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. പി ആദം കുട്ടി, വി.പി ഖലീല്‍ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
