വിദേശ ജീവനക്കാര്‍ക്ക് ലെവി ഇളവ് നല്‍കിയതിന് സ്വദേശിവത്കരണവുമായി ഒരു ബന്ധവുമില്ല: സൗദി വ്യവസായ മന്ത്രി

saudi-minister

റിയാദ്: വ്യാവസായിക ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവി ഇളവ് നല്‍കിയതിന് സ്വദേശിവത്കരണവുമായി ഒരു ബന്ധവുമില്ലെന്ന് സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് വ്യക്തമാക്കി. വ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ലെവി ഇളവ് ഒക്ടോബര്‍ ഒന്നുമുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വ്യാവസായിക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് ലെവി ഇളവ് ലഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!