മനാമ: ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചു കെ.എം.സി.സി ബഹ്‌റൈൻ വനിതാ വിഭാഗം ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേർന്ന് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ (ആർ.സി.സി) പ്രശസ്ത ഓൺകോളജിസ്ററ് ഡോ.ആർ രാജീവ് നയിക്കുന്ന ബോധവൽക്കരണ ക്ലാസും ഒപ്പം സംശയ നിവാരണവും, 4-10-2019 വെള്ളി (നാളെ ) വൈകിട്ട് 6 മണി മുതൽ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്.
രോഗം തിരിച്ചറിയാനും രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഷിഫാ അൽ ജസീറ നൽകുന്ന പരിശോധന പാക്കേജ് ചടങ്ങിൽ വെച്ച് ലഭിക്കുന്നതായിരിക്കും.