ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനവും ബോധവൽക്കരണ ക്ലാസും ഇന്ന് (വ്യാഴം)

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയക്ക് കീഴിൽ ദിശ സെന്ററുമായി സഹകരിച്ച് കൗൺസിലിംഗ് സർവീസ് ആരംഭിക്കുന്നു. വെസ്റ്റ്‌ റിഫ ദിശ സെന്ററിൽ ആരംഭിക്കുന്ന കൗൺസിലിംഗ് സർവീസ് ഇന്ന് (വ്യാഴം) രാത്രി എട്ടിന് ചേരുന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ മനഃശാസ്ത്ര വിദഗ്‌ധൻ ഡോ. ജോൺ പനക്കൽ പരിപാടി ഉദ്‌ഘാടനം നിർവ്വഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്‌വി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കൗസിലർമാരായ ഇ.കെ സലീം, റുഫൈദ റഫീഖ് എന്നിവർ ആശംസകൾ നേരും. ദമ്പതികൾക്കും വ്യക്തികൾക്കുമുണ്ടാകുന്ന മാനസിക സമ്മർദങ്ങളുടെ പരിഹാരത്തിനായി സെന്ററിനെ സമീപിക്കാവുന്നതാണെന്ന് ഏരിയ ആക്റ്റിങ് പ്രസിഡന്റ് എ. അഹ്‌മദ്‌ റഫീഖ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33373214 , 33284419 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്