small icons
small icons

ബഹ്‌റൈനില്‍ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ‘ബിഅവെയര്‍’ ആപ്പില്‍ ലഭ്യമാകും

beaware

മനാമ: ബഹ്‌റൈനില്‍ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ‘ബിഅവെയര്‍’ ആപ്പില്‍ ലഭ്യമാകും. ബഹ്‌റൈനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഗുണകരമാവും. ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാവും പുതിയ സര്‍വീസ് ഉള്‍പ്പെടുക. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ ഗവണ്‍മെന്‍് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് അലി അല്‍ ഖാഇദാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനാ ഫലമാണ് ആപ്പില്‍ ലഭ്യമാക്കുക. പരിശോധ കഴിഞ്ഞ് 24 മണിക്കൂറിനകം ഫലം ആപ്പില്‍ ലഭിക്കും. ‘പ്രിന്റ് പി.ഡി.എഫ്’ ഓപ്ഷന്‍ നല്‍കി പരിശോധനാ ഫലത്തിന്റെ പ്രിന്റഡ് വേര്‍ഷനും വ്യക്തികള്‍ക്ക് കൈവശം വെക്കാം. എല്ലാ രാജ്യത്തും പ്രസ്തുത സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!