small icons
small icons

ബഹ്‌റൈനിൽ വാക്സിനെടുക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്ത ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 7ന് വീണ്ടുമൊരവസരം

New Project - 2021-08-03T162419.284

മനാമ: രേഖകൾ ഇല്ലാത്തത് മൂലമോ മറ്റുമുള്ള വിവിധ കാരണങ്ങളാൽ ബഹ്‌റൈനിൽ ഇനിയും കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ പ്രയാസം നേരിടുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഒരവസരം കൂടി. ഇന്ത്യൻ എംബസിയുടെ https://forms.gle/pMT3v1g3o4yVgnES8 എന്ന ഗൂഗിൾ ഫോം ലിങ്കിൽ രജിസ്ട്രർ ചെയ്യുന്നവർക്ക് ഓഗസ്റ്റ് 7 ന് രാവിലെ 10 മുതൽ സിത്ര മാളിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തി ആദ്യ ഡോസ് വാകസിൻ സ്വീകരിക്കാം. ബി അവെയർ ആപ് വഴി രജിസ്ട്രേഷൻ നടത്താൻ തടസ്സം നേരിടുന്നവർക്കാണ് ഈ അവസരം.
വിവിധ ഇന്ത്യൻ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസി ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്. രെജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്ക് 36129714 അല്ലെങ്കിൽ 39293112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!