small icons
small icons

കെ.പി.എ മുഹറഖ് ഏരിയ ‘ഓപൺ ഹൗസ്’ സംഘടിപ്പിച്ചു

KPA_Muharraq-OPEN-House

മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആയി കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ ഹൌസ്” സംഘടിപ്പിച്ചു.

ഏരിയ കോ-ഓർഡിനേറ്റർ സജികുമാർ ഉത്‌ഘാടനം ചെയ്ത ഓപ്പൺ ഹൌസിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി ആശംസകളും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ പ്രസിഡന്റ് ജോസ് മോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ വൈ. പ്രസിഡന്റ് അൻസാർ സ്വാഗതവും ജോ.സെക്രെട്ടറി രാഗിൽ നന്ദിയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!