small icons
small icons

കോവിഡ്-19; ബഹ്റൈനിൽ 1731 പേർ കൂടി രോഗമുക്തരായി, 1194 പുതിയ കേസുകൾ, 1 മരണം

IMG_20220316_091152_632

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 1,731 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 526,515 ആയി ഉയർന്നു. അതേസമയം മാർച്ച് 15ന് 24 മണിക്കൂറിനിടെ 6,679 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 1,194 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 12,009 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 8 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട ഒരാളടക്കം 1,464 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. 9,516,707 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,232,164 പേർ ഇതുവരെ ഓരോ ഡോസും 1,215,045 പേർ രണ്ട് ഡോസും 969,911 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!