small icons
small icons

ഇന്ത്യൻ ക്ലബ് ‘മെയ് ക്വീൻ 2022’ സൗന്ദര്യ മത്സരം 27 ന്

New Project - 2022-05-06T132647.547

മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന മേയ് ക്വീൻ ക്രൗൺ സൗന്ദര്യ മത്സരം 27ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിൽ താമസിക്കുന്ന 17നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ഏതു രാജ്യക്കാരായ യുവതികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മെയ് 27 ന് ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വെച്ച് നടക്കുന്ന മത്സരത്തിനൊപ്പം നിരവധി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

മുൻ വർഷങ്ങളിൽ ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലൻഡ്സ്, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നു. മൂന്നു റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചോദ്യോത്തര റൗണ്ടുമുണ്ടാകും. അഭിരാമി, റോഷിനി എന്നിവരാണ് കൊറിയോഗ്രഫി. രജിസ്ട്രേഷൻ മേയ് 15ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 33340494, 34330835, 39427425, 39851646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ, എന്‍റർടെയ്ൻമെന്‍റ് സെക്രട്ടറി സെന്തിൽ കുമാർ, അസി. ജനറൽ സെക്രട്ടറി പി.ആർ. ഗോപകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ അജി ഭാസി, ആക്ടിങ് ട്രഷറർ അനീഷ് വർഗീസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!