small icons
small icons

നാഷണല്‍ ബാങ്ക് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു; സേവനങ്ങള്‍ സാധാരണ നിലയിലേക്ക്

New Project - 2026-03-24T203543.025

മനാമ: ബഹ്റൈനിലുടനീളമുള്ള തങ്ങളുടെ മുഴുവന്‍ ബ്രാഞ്ചുകളും വീണ്ടും തുറക്കുന്നതായി നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (എന്‍ബിബി) അറിയിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബ്രാഞ്ച് ഒഴികെയുള്ള മറ്റെല്ലാ ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. വിമാനത്താവളത്തിലെ ബ്രാഞ്ച് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുതന്നെ കിടക്കും.

നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തിയ ശേഷമാണ് ശാഖകള്‍ പൂര്‍ണ്ണമായി തുറക്കാന്‍ തീരുമാനിച്ചത്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം സേവനങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

എല്ലാ ശാഖകളും സാധാരണ പ്രവൃത്തിസമയങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും ഓരോ ലൊക്കേഷനിലും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും എന്‍ബിബി അറിയിച്ചു. എളുപ്പത്തിലുള്ള ഇടപാടുകള്‍ക്കായി ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും എടിഎം ശൃംഖലയും തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളോട് ബാങ്ക് നിര്‍ദ്ദേശിക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!