small icons
small icons

തടവുകാരന്റെ മരണത്തില്‍ തെറ്റായ പ്രചരണം; ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു

interior ministry

മനാമ: മുഹമ്മദ് അബ്ദുല്‍ മുഹ്‌സിന്‍ മുഹമ്മദ് (32) എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ വ്യക്തത വരുത്തി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു.

ദേശീയ സുരക്ഷാ ഏജന്‍സി ചാരവൃത്തി കുറ്റത്തിനാണ് മരിച്ചയാളെ കസ്റ്റഡിയിലെടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജ്യത്തെ നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് കൈമാറിയതായും രാജ്യത്തിനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിച്ചതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അനുസരിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

മരിച്ചയാളുടെ ശരീരത്തിലെ പരിക്കുകളെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പൊതുജനങ്ങളെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് ഇവയെന്നും മന്ത്രാലയം വ്യക്തമാക്കി. മരണകാരണത്തെക്കുറിച്ചും പരിക്കുകളെക്കുറിച്ചും സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഔദ്യോഗിക വിവരങ്ങള്‍ക്കായി മാത്രം കാത്തിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!