small icons
small icons

ജെ.ഇ.ഇ പരീക്ഷക്ക് ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ സെന്റർ അനുവദിച്ചു; സ്‌കൂള്‍ ഭരണസമിതി

jee

മനാമ:  ഇന്ത്യന്‍ സ്‌കൂൾ ബഹ്‌റൈനിൽ ഈ വര്‍ഷത്തെ ജെ.ഇ.ഇ പരീക്ഷകള്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്ന് സ്‌കൂള്‍ ഭരണ സമിതി അറിയിച്ചു. പരീക്ഷാ നടത്തിപ്പിനായി സജീവമായി ഇടപെട്ട ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, മറ്റ് എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജ്മെന്റ് പ്രത്യേക നന്ദി രേഖപ്പെടുത്തി.

‘പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഗ്രൂപ്പിലൂടെ പങ്കുവെക്കുന്നതാണ്’, എന്ന് സ്‌കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി എന്നിവരാണ് പ്രസ്താവനയിലൂടെ ഈ വിവരം പങ്കുവെച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!