small icons
small icons

അമ്മമാർക്ക് ആദരമായി എസ്.ജി.എഫ് മാതൃദിനാഘോഷം; വിദ്യാർത്ഥികളുടെ ഫീസടച്ച് മാതൃകയായി

New Project (26)

മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (SGF) വിപുലമായ പരിപാടികളോടെ മാതൃദിനം ആഘോഷിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജൻസൺ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രമുഖ വ്യക്തികൾ കുട്ടികളുമായി സംവദിച്ചു.

കെ.സി.എ വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി നിത്യൻ, വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം പ്രസിഡന്റ് ഷീബ ഹബീബ്, അധ്യാപകരായ ജിൻസി ജിബു, അഫിയ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അമ്മമാർക്ക് റോസാപുഷ്പങ്ങൾ നൽകി ആദരിച്ചത് ഹൃദ്യമായ അനുഭവമായി. കുട്ടികളെ പ്രതിനിധീകരിച്ച് ഫാത്തിമ അനസ് മാതൃത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിച്ചു.

ആഘോഷങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും എസ്.ജി.എഫ് വേദിയൊരുക്കി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം തടസ്സപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ ഒരു മാസത്തെ ഫീസ് ചടങ്ങിൽ കൈമാറി. കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) പ്രസിഡന്റ് ജെയിംസ് ജോൺ എസ്.ജി.എഫിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ എബ്രഹാം ജോണിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

റജീന ഇസ്മായിൽ പരിപാടികൾ നിയന്ത്രിച്ചു. എസ്.ജി.എഫ് കോർഡിനേറ്റർമാരായ പി. വിജയകുമാർ, സൈദ് ഹനീഫ്, റിച്ചാർഡ് കൊന്നക്കൽ, സക്കറിയ ചുള്ളിക്കൽ, ജിബു വർഗീസ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!