small icons
small icons

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി സൺഡേസ്കൂൾ 45-ാം വാർഷികം ആഘോഷിച്ചു

New Project (8)

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ 45-ാമത് വാർഷികാഘോഷം സമുചിതമായി കൊണ്ടാടി. പള്ളി ഹാളിൽ വെച്ച് 2026 ജൂൺ 5 വെള്ളിയാഴ്ചയാണ് പ്രൗഢഗംഭീരമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകയും ‘ദി വീക്ക് ഇൻ ബഹ്‌റൈൻ’ ചീഫ് എഡിറ്ററുമായ ശ്രീമതി രാജി ഉണ്ണികൃഷ്ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ്‌ ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ലിജോ കെ. അലക്സ്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ശ്രീമതി ജീപാ ഷാജ്, ശ്രീ പോൾ വർഗീസ്, ശ്രീ ജോമോൻ ജോർജ്, കുമാരി ഏഞ്ചൽ അന്നാ ജോമോൻ എന്നിവർ സൺഡേസ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ കലാ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്കും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കർക്കുമുള്ള സമ്മാന വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. തുടർന്ന് സൺഡേസ്കൂൾ കുട്ടികളുടെ വൈവിധ്യമാർന്ന വിനോദ-കലാപരിപാടികളും അരങ്ങേറി. സൺഡേ സ്കൂൾ അധ്യാപകരും ഇടവക ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് വിജയകരമായ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!