small icons
small icons

അൽ മന്നാഇ സെന്റർ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു

New Project (13)

മനാമ: കഴിഞ്ഞു പോയ പരിപാടികൾ അവലോകനം ചെയ്യുവാനും ഇനി വരാനിരിക്കുന്ന പരിപാടികൾക്ക് പുതിയ ഊർജ്ജം പകരാനുമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ തങ്ങളുടെ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച മെംബേർസ് മീറ്റ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് വേറിട്ട് നിന്നു.

ആക്ടിങ് പ്രസിഡണ്ട് ഹംസ കെ. ഹമദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പരിപാടിയിൽ വസീം അഹ്മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവരുടെ പ്രബോധന പ്രസംഗങ്ങൾ ഉൾപ്പെട്ടിരുന്നു.

സെന്റർ നടത്തിവരുന്ന ഓൺ ലൈൻ, ഓഫ് ലൈൻ ദൈനംദിന ക്‌ളാസ്സുകളിലും വീക്കിലി ക്ലാസ്സുകളിലും മറ്റും അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പ്രബോധകർ സദസ്സിനെ ഉൽബോധിപ്പിച്ചു. അറിവ് നേടൽ ഓരോരുത്തരും ജീവിതാവസാനം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന പൂർവികരായ സലഫുകളുടെ മാതൃക നാം ഓരോരുത്തരും പിന്തുടരേണമെന്നും അവർ സദസ്സിനെ ഓർമ്മിപ്പിച്ചു.

ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!