മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് പ്രവർത്തകർ പ്രതിജ്ഞാബദ്ധരായി കർമ്മ രംഗത്ത് സജീവമാകണമെന്ന് റഷീദ് ഫൈസി വെള്ളായിക്കോട് പറഞ്ഞു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ സമസ്ത ഗലാലി ഏരിയയിൽ സംഘടിപ്പിച്ച എസ് കെ എസ് എസ് എഫ് യൂണിറ്റ് പൾസിൽ വെർച്ചൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സമസ്ത ബഹ്റൈൻ Zad Almuthaqeen ത്രൈമാസ ക്യാമ്പിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ “ഒറ്റ മനസ്സ്, ഒരേ ദിശയിൽ” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് പൾസിൻ്റെ രണ്ടാമത്തെ സെഷനായിരുന്നു സമസ്ത ബഹ്റൈൻ ഗലാലി ഏരിയയിൽ വെച്ച് നടന്നത്. സമസ്ത ബഹ്റൈൻ ജോയിൻ്റ് സെക്രട്ടറി ഷഹീം ദാരിമി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു
സമസ്ത ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി മജീദ് ചോലക്കോടിന്റെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത അംഗങ്ങൾ തമ്മിൽ ഗ്രൂപ്പ് തിരിച്ചുകൊണ്ടുള്ള പരിചയപ്പെടൽ വേറിട്ടൊരു അനുഭവമായിരുന്നു. സമസ്ത ബഹ്റൈൻ ഗലാലി ഏരിയ പ്രസിഡണ്ട് നാസർ ജൗധർ, ജനറൽ സെക്രട്ടറി ഇർഷാദ് പാലത്തിങ്ങൽ, ഓർഗനൈസിംഗ് സെക്രട്ടറി ഹാരിസ് മുണ്ടേരി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു
സമസ്ത മനാമ ഏരിയ സെക്രട്ടറി അബ്ദുൽ റൗഫ്, എസ് കെ എസ് എസ് എഫ് ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരിന്തൽമണ്ണ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ്, ഷംഷീർ, യാസർ അറഫാത്ത്, ഉനൈസ്, സിയാദ്, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
സമസ്ത ഗലാലി ഏരിയ നേതാക്കളും എസ് കെ എസ് എസ് എഫ് ഏരിയ കൺവീനർമാരായ അബ്ദുൾ ഗഫൂർ,
സ്വാദിഖ് ഒഞ്ചിയം എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനസ് ഹസനി സ്വാഗതവും ജോയിൻ സെക്രട്ടറി ഷാജഹാൻ കടലായി നന്ദിയും പറഞ്ഞു









