മനാമ : ഒക്ടോബർ മാസത്തിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി വിസ്‌ഡം വിമൺ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച വനിതാ സംഗമം അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.
“കുടുംബിനികൾ ഖുർആനിൻ തണലിൽ” എന്ന ശീർഷകത്തിൽ ഹൂറ റയ്യാൻ മദ്രസ്സ ഹാളിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സെൽവ അബ്ദുല്ല സ്വാഗതം പറഞ്ഞു
രണ്ടു ഘട്ടങ്ങളായി നടന്ന പരിപാടിയുടെ ആദ്യ സെഷനിൽ “ഖുർആനും നമ്മളും ; ഒരു ആത്മ വിചാരണ” എന്ന വിഷയത്തെ ആസ്പദമാക്കി വസീം അഹ്മദ് അൽ ഹികമിയും, രണ്ടാമത്തെ സെഷനിൽ ഖുർആൻ ; പകരുക ഈ വെളിച്ചം എന്ന വിഷയത്തെ അധികരിച്ച് സ്വാലിഹ് അൽ ഹികമിയും ക്ളാസുകൾ എടുത്തു.
ഖുർആൻ പഠനത്തോടനുബന്ധിച്ച് തനിക്കുണ്ടായ അനുഭവങ്ങൾ പഠിതാവായ നഫീസത്തുൽ മിസ്രി സദസ്സുമായി പങ്കുവെച്ചു.
QHLS, QVP എന്നീ പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനദാനത്തിന് ശേഷം സൽമ മെഹ്‌ജൂബയുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.









