small icons
small icons

സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മ AEINA സമ്മർ ക്യാമ്പും ഫാമിലി ഗെറ്റ്-ടുഗെതറും സംഘടിപ്പിച്ചു

New Project (10)

മനാമ: സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ AEINAയുടെ നേതൃത്വത്തിൽ സമ്മർ ക്യാമ്പും ഫാമിലി ഗെറ്റ്-ടുഗെതറും സംഘടിപ്പിച്ചു. ബുരിയിലെ അക്വാ പൂളിൽ വെച്ചാണ് പരിപാടികൾ അരങ്ങേറിയത്.

അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന വിനോദ പരിപാടികളും മത്സരങ്ങളും നടന്നു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

അനിൽ, ജോർജ്, ഷോളി, സുമ, അഞ്ചു രാജ്, ബ്ലീസി, റാണി എന്നിവർ പരിപാടികളുടെ ഏകോപനം നിർവ്വഹിച്ചു. ആനന്ദകരമായ അന്തരീക്ഷത്തിൽ നടന്ന സംഗമം പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!