small icons
small icons

മാനുഷിക ഐക്യത്തിന്റെ സന്ദേശമുയർത്തി കെഎംസിസി ബഹ്‌റൈൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം

New Project (17)

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികൾ മനുഷ്യഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സമാപിച്ചു.

കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നൂറോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ അണിനിരന്ന പ്രൗഢോജ്വല മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.

വൈകുന്നേരം നടന്ന സ്വാതന്ത്ര്യ സമര ചരിത്ര പ്രദർശനം ‘ദി വീക്ക് ഇൻ ബഹ്റൈൻ’ എഡിറ്റോറിയൽ ഡയറക്ടർ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗപൂർണ്ണമായ നിമിഷങ്ങളും ദേശാഭിമാനികളായ രക്തസാക്ഷികളുടെ ഓർമ്മകളും ഉണർത്തുന്ന ചിത്രപ്രദർശനം പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്.

ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, കുട്ടികളുടെ ദേശഭക്തി നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികളുടെയും കുടുംബങ്ങളുടെയും സജീവ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ.പി. മുസ്തഫ, ബിനു കുന്നന്താനം, സഈദ് റമദാൻ നദവി, സുനീഷ് സുശീലൻ, മാഹിറ ഷമീർ എന്നിവർ ആശംസകൾ നേർന്നു. കെഎംസിസി ബഹ്‌റൈൻ സെക്രട്ടറി ഫൈസൽ കണ്ടിതാഴ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അബ്ദുൽ അസീസ്, എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, അഷറഫ് കക്കണ്ടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പി.വി. സിദ്ധീഖ്, സഹൽ തൊഴുപ്പഴ, പി.കെ. ഇസ്ഹാഖ്, എൻ.കെ. അബ്‌ദുൽ കരീം മാസ്റ്റർ, മുനീർ ഒഞ്ചിയം, ഉമ്മർ കൂട്ടിലങ്ങാടി, കെ.ആർ. ശിഹാബ്, നൗഫൽ പടിഞ്ഞാറങ്ങാടി, സിദ്ധീഖ് അദ്ലിയ, ഷാഫി വേളം, നസീബ് കൊച്ചിക്കാരൻ, കെ.കെ. അഷറഫ്, ഷഫീഖ് അബുയൂസഫ്, ജാഫർ, ഹാഷിർ കവുങ്ങിൽ, അലീമ ഷാഹിദ, നസീമ ഷുഹൈബ്, റിസ്‌വി അബ്ദുൽ ലത്തീഫ്, സുഫൈജ, സുബൈദ പി.കെ.സി., ഷബാന ബഷീർ, നസീമ നസീം, മുഫ്സിന ഫാസിൽ, ഹൈറു റസാഖ്, വഹീദ ഹനീഫ, ഫസീല റാഫി, ഫിദ ഷമീം, ഹനീസ, ഹമീദ, സൽമ അസ്‌ഫർ, ഫസീല എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!