small icons
small icons

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം അഘോഷിച്ചു

New Project (18)
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം രാജ്യസ്നേഹത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സമാജം ആക്ടിംഗ് പ്രസിഡന്റ് ശ്രീ രവികുമാർ ദേശീയപതാക ഉയർത്തി.

സമാജം ഭരണസമിതി അംഗങ്ങളായ വിനയചന്ദ്രൻ നായർ (സാഹിത്യവിഭാഗം സെക്രട്ടറി), അഭിലാഷ് വെള്ളുക്കൈ (മെമ്പർഷിപ്പ് സെക്രട്ടറി), ബിനു കരുണാകരൻ (ലൈബ്രേറിയൻ), രാജീവ് പി. മാത്യു (ഇന്റേണൽ ഓഡിറ്റർ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാജം സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയകുമാർ കുണ്ടംകുഴി, ‘ശ്രാവണം 2026’ കൺവീനർ ഹരികൃഷ്ണൻ, K.T. സലിം, വേണുഗോപാൽ (നേർക്ക അംഗം) എന്നിവരോടൊപ്പം സമാജം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച ധീരദേശാഭിമാനികളെ ചടങ്ങിൽ ആദരപൂർവ്വം അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടതിന്റെ പ്രാധാന്യവും, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ജനാധിപത്യ മൂല്യങ്ങൾ, പുരോഗതി എന്നിവ സംരക്ഷിക്കുന്നതിൽ ഓരോ പൗരനും വഹിക്കേണ്ട ഉത്തരവാദിത്തവും ചടങ്ങിൽ ഓർമ്മിപ്പിച്ചു.
ദേശീയപതാകയുടെ കീഴിൽ ഒത്തുചേർന്ന സമാജം അംഗങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ പാരമ്പര്യത്തെ പുതുക്കി ഉറപ്പിച്ചുകൊണ്ട് ചടങ്ങിന് സാക്ഷ്യം വഹിച്ചു. രാജ്യസ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്ന സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!