മനാമ: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘ഖലീഫ’യുടെ പ്രത്യേക ഫാൻ ഷോ സംഘടിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ് ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ – ബഹ്‌റൈൻ യൂണിറ്റ്. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച രാത്രി 8:00 മണിക്ക് മുക്ത A2 സിനിമാസിൽ വെച്ചാണ് സ്പെഷ്യൽ ഫാൻ ഷോ നടക്കുന്നത്.
സിനിമ കാണുന്നതിനപ്പുറം ആരാധകർക്ക് ആവേശം പകരുന്ന ആഘോഷമാക്കി മാറ്റാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആരാധകരും സിനിമാ പ്രേമികളും ഒത്തുചേരുന്ന ആവേശകരമായ അന്തരീക്ഷം ഫാൻ ഷോയ്ക്ക് മാറ്റുകൂട്ടും.
EQ ഇന്റർനാഷണൽ, ജോയ് മമാസ്, ആൽബി എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടിക്ക് ഓറിയൻസ്, വിവാ ബെല്ലെ ഈവന്റ്സ് & ബൊട്ടീക്, അസീറ എന്നിവരാണ് സ്പോൺസർഷിപ്പ് പിന്തുണ നൽകുന്നത്.
ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി ഔദ്യോഗിക പോസ്റ്ററിലെ ഫോൺ നമ്പറുകളിലോ ഇൻസ്റ്റാഗ്രാമിലെ @pfa_bahrain പേജിലോ ബന്ധപ്പെടാം.
-
തീയതി: 20 ഓഗസ്റ്റ് 2026
-
സ്ഥലം: മുക്ത A2 സിനിമാസ്, ബഹ്‌റൈൻ
-
സമയം: രാത്രി 8:00 മണിക്ക്
ആരാധകരുടെ ആവേശത്തോടൊപ്പം ‘ഖലീഫ’ വലിയ സ്ക്രീനിൽ അനുഭവിക്കാൻ ഏവരെയും ക്ഷണിക്കുന്നു!









