മനാമ: “മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർ സാക്ഷ്യം” എന്ന ശീർഷകത്തിൽ അൽഫുർഖാൻ സെൻ്ററും ശൈഖ ഹെസ്സ സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രവാചകൻ്റെ സ്‌നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാനവികതയുടെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാചക ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി പരസ്പര സ്നേഹവും സൗഹാർദ്ദവും വളർത്താനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. അദ്ലിയ അൽ ഫുർഖാൻ സെൻ്ററിൽ ചേർന്ന ജനറൽ ബോഡിയുടെയും ഖുർആൻ പഠിതാക്കളുടെയും സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സ്വാഗതസംഘം ഭാരവാഹികൾ:ചീഫ് പാട്രൺ ഷെയ്ക്ക് അബ്ദുള്ള അബ്ദുൽ ഹമീദ് അൽ സഅ്ദി (പ്രസിഡൻ്റ്, അൽഫുർഖാൻ സെൻ്റർ ഫോർ എക്സ്പാട്രിയേറ്റ് കമ്മ്യൂണിറ്റീസ്), അസിസ്റ്റൻ്റ് പാട്രൺ: സൈഫുല്ല ഖാസിം (പ്രസിഡൻ്റ്, മലയാളം വിഭാഗം) ചെയർമാൻ: നൗഷാദ് സ്കൈ,വൈസ് ചെയർമാന്മാർ: സുഹൈൽ മേലടി, മനാഫ് സി.കെ. ജനറൽ കൺവീനർ: അബ്ദുസ്സലാം ബേപ്പൂർ, അസിസ്റ്റൻ്റ് കൺവീനർമാർ: ഹിഷാം കുഞ്ഞഹമ്മദ്, മുബാറക്ക് വി.കെ.
സബ് കമ്മിറ്റി കൺവീനർമാർ & അംഗങ്ങൾ: പബ്ലിക് റിലേഷൻസ് മൂസ സുല്ലമി, ബഷീർ മദനി, ഷറഫുദ്ദീൻ, അബ്ദുറഹ്മാൻ മുലങ്കോത്ത്, മുജീബ്, നജീബ്, സഹീദ്. ഫൈനാൻസ്: മുഹമ്മദ് ശാനിദ്, സക്കരിയ, ഫവാസ് സക്കീർ, യൂനുസ്. രജിസ്ട്രേഷൻ: അബ്ദുൾ ബാസിത്ത് അനാറത്ത്, മുസ്‌ഫിർ മൂസ, ആരിഫ്, അസ്ജദ്, മുബാറക്ക്. പബ്ലിസിറ്റി: ഇക്‌ബാൽ, നസീഫ് സൈഫുല്ല, ഇസ്മയിൽ പാലൊളി, അഷ്‌റഫ്. ഇവൻ്റ് മാനേജ്‌മെൻ്റ്: അബ്‌ദുൾ റഹ്‌മാൻ
സൗണ്ട്: അബ്‌ദുൾ ഹക്കീം, മാഹിൻ കൊയിലാണ്ടി. വളൻ്റിയർ: നബാസ്, റയീസ്. വീഡിയോ: ആദിൽ അഹമ്മദ്, ഫെഹ്‌മിദ്, നവാസ് മൊയ്തീൻ. സോഷ്യൽ മീഡിയ: ഫിറോസ് ഒതായി, ഷബീബ് ബഷീർ. റിഫ്രഷ്മെൻ്റ്: യൂസുഫ് കെ.പി, ആഷിഖ്, സമീൽ, സയാൻ. ട്രാൻസ്പോർട്ട്: ഫാറൂക്ക് മാട്ടൂൾ, അബ്ദുള്ള പുതിയങ്ങാടി, നവാഫ് സൈഫുല്ല
ആഗസ്റ്റ് 28 വെള്ളി കെ.സിറ്റി ഹാളിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ ക്യാമ്പയിന് തുടക്കമാകും. നവംബർ 27-നാണ് സമാപന സമ്മേളനം. ത്രൈമാസ ക്യാമ്പയിൻ്റെ ഭാഗമായി കുടുംബ സംഗമങ്ങൾ, പാനൽ ചർച്ചകൾ, മദ്രസ്സാ വിദ്യാർത്ഥികളുടെയും ടീനേജ് കുട്ടികളുടെയും വിജ്ഞാന വിനോദ പരിപാടികൾ, സ്‌നേഹ സംഗമങ്ങൾ, വനിതാ സംഗമങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഹരി മാഫിയക്കെതിരെയുള്ള ‘തൂഫാൻ’ ബോധവൽക്കരണം, സോഷ്യൽ മീഡിയ പ്രചാരണം എന്നിവ സംഘടിപ്പിക്കും.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. മനാഫ് കബീർ സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.









