മനാമ: വേനൽച്ചൂടിന് ആശ്വാസമേകി പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി ഫ്രൻഡ്‌സ് റിഫ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രവാസത്തിന്റെ ഏകാന്തതകൾക്കിടയിൽ സാഹോദര്യത്തിന്റെ തണലൊരുക്കാനും സ്നേഹം പങ്കുവെക്കാനും ഇത്തരം സംഗമങ്ങൾ ഏറെ ആശ്വാസകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കുടുംബങ്ങൾ തയാറാക്കിക്കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു. വനിതകൾക്കും കുട്ടികൾക്കുമായി രസകരമായ വിവിധ കളികളും കലാപരിപാടികളും അരങ്ങേറി.
റിഫ ഏരിയ ആക്റ്റിങ് പ്രസിഡന്റ് അബ്ദുൽ ഹഖ്,മൂസ കെ ഹസൻ മുസ്തഫ, അബ്ദുൽ നാസർ അയിഷാസ്, ഫസലുറഹ്മാൻ മൂച്ചിക്കൽ, സിറാജ് കുഴുപ്പിള്ളികര, ഫൈസൽ ടി.വി, വനിതാ വിഭാഗം ആക്ടിംഗ് പ്രസിഡന്റ് ബുഷ്റ അശ്‌റഫ്, ലുലു അബ്ദുൽ ഹഖ്, നസീല ഷഫീഖ്, റമീന മുനീർ എന്നിവരെ കൂടാതെ ടീൻസ്, മലർവാടി, യൂത്ത് ഇന്ത്യ പ്രതിനിധികൾ പരിപാടികൾക്ക് നേതൃത്വം നൽകി.









