മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ബഹ്‌റൈൻ നവകേരളയുടെ സ്ഥാപക അംഗവും മുൻ പ്രസിഡന്റും ഹമദ് ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ. ടി. ചന്ദ്രൻ എടപ്പാളിന് അഭിമാനകരമായ ‘പൊൻ പ്രവാസി ശ്രേഷ്ഠ’ അവാർഡ് ലഭിച്ചു.
നാല് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് നൽകി വരുന്ന മികച്ച ജീവകാരുണ്യ-സാമൂഹിക സേവനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 60-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള സംഘടനയായ പിസിഡബ്ല്യുഎഫ് (PCWF) പ്രവാസി കൗൺസിലാണ് ഈ വർഷത്തെ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.









