small icons
small icons

ബിസിനസ് സേവനങ്ങൾ ഇനി കൂടുതൽ വേഗത്തിലാകും: വിവരങ്ങൾ പുതുക്കാൻ ദേശീയ പ്രചാരണവുമായി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ്

New Project (5)

മനാമ: രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാക്കുന്നതിനും വാണിജ്യ സേവനങ്ങൾ ലളിതമാക്കുന്നതിനുമായി അംഗങ്ങളുടെ വിവരങ്ങൾ പുതുക്കുന്നതിനുള്ള ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ്. വ്യവസായ-വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കൃത്യവും സമഗ്രവുമായ ഒരു ഡിജിറ്റൽ വിവരശേഖരം സൃഷ്ടിക്കുക വഴി ചേംബറിന്റെ അറിയിപ്പുകളും പുതിയ പദ്ധതികളും സർക്കുലറുകളും ബിസിനസ് ഉടമകളിലേക്ക് കൃത്യസമയത്ത് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ഉള്ളവർക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ വിലാസം, കോൺടാക്ട് വിവരങ്ങൾ, വെബ്‌സൈറ്റ് വിലാസം, പ്രതിനിധികളുടെ വിവരങ്ങൾ എന്നിവ ഇനിമുതൽ സിജിലാത്ത് വെബ്‌സൈറ്റിലൂടെയോ ബഹ്‌റൈൻ ചേംബറിന്റെ സെൽഫ് സർവീസ് പോർട്ടലിലൂടെയോ വളരെ എളുപ്പത്തിൽ പുതുക്കാവുന്നതാണ്.

വ്യാപാരികൾക്കും ബിസിനസ് ഉടമകൾക്കും നൽകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയ രജിസ്ട്രേഷൻ വിഭാഗം ഡയറക്ടർ ബദർ അൽ സാദ് പറഞ്ഞു. കൃത്യമായ വിവരശേഖരം വഴിയുള്ള ഡിജിറ്റൽ ആശയവിനിമയം വാണിജ്യ മേഖലയ്ക്ക് വൻ കുതിപ്പേകുമെന്ന് ബഹ്‌റൈൻ ചേംബർ ക്ലയന്റ് കെയർ ഡയറക്ടർ ഫഹദ് അൽ ഷാഇർ വ്യക്തമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!