small icons
small icons

വാഹനങ്ങളിലെ അപകടങ്ങളും തീപിടുത്തങ്ങളും തടയാൻ വിപുലമായ ബോധവൽക്കരണവുമായി ബഹ്‌റൈൻ സിവിൽ ഡിഫൻസ്

New Project (15)

മനാമ: വാഹന അപകടങ്ങളും തീപിടുത്തങ്ങളും കുറയ്ക്കുന്നതിനും ഡ്രൈവർമാർക്കിടയിൽ സുരക്ഷാ സംസ്കാരം വളർത്തുന്നതിനുമായി വിപുലമായ ബോധവൽക്കരണ കാമ്പയിനുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. വാഹനങ്ങളിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനെക്കുറിച്ചും ഡ്രൈവർമാരെ ബോധവൽക്കരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിന്റെയും ടയറുകളുടെയും മറ്റ് പ്രധാന സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകത കാമ്പയിനിൽ എടുത്തുപറഞ്ഞതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി അൽ കുബൈസി വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ ഫയർ എക്സ്റ്റിംഗുഷറുകൾ ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകി.

വാഹനങ്ങളിൽ നിന്ന് പുക ഉയർന്നാലോ തീപിടുത്തമുണ്ടായാലോ പരിഭ്രാന്തരാകാതെ സുരക്ഷിതമായ സ്ഥലത്തേക്ക് വാഹനം ഒതുക്കി നിർത്തി എഞ്ചിൻ ഓഫ് ചെയ്യണം. തുടർന്ന് യാത്രക്കാരെ ഉടൻ പുറത്തിറക്കി 999 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണം. തീ ചെറുതാണെങ്കിൽ മാത്രം സ്വയം അണയ്ക്കാൻ ഫയർ എക്സ്റ്റിംഗുഷറുകൾ ഉപയോഗിക്കാമെന്നും അല്ലാത്തപക്ഷം സുരക്ഷിത അകലത്തിലേക്ക് മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!