small icons
small icons

ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് 14-കാരനായ ബഹ്‌റൈനി ഫുട്ബോൾ താരം മരണപ്പെട്ടു; നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം

New Project (27)

മനാമ: ബഹ്‌റൈനിലെ ഹിദ്ദിൽ ഡ്രൈ ഡോക്ക് ഹൈവേയിൽ ഇലക്ട്രിക് സ്‌കൂട്ടറും വാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 14-കാരനായ യുവ ഫുട്ബോൾ താരം മരണപ്പെട്ടു. മുഹറഖ് ഫുട്ബോൾ ക്ലബ്ബിന്റെ അണ്ടർ-14 ടീം ഗോൾകീപ്പറായ അഹമ്മദ് ഉസാമ ആദിലാണ് മരണപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന 15-കാരനായ സുഹൃത്തും ഹിദ്ദ് ഫുട്ബോൾ ക്ലബ്ബ് താരവുമായ അബ്ദുൽ റഹ്മാൻ അൽ ആമിറിന് പരിക്കേറ്റു.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുവരും ഇലക്ട്രിക് സ്‌കൂട്ടറിൽ സഞ്ചരിക്കവേ വാഹനം ഇടിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ട്രാഫിക് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി.

യുവ താരത്തിന്റെ ആകസ്മിക വേർപാടിൽ മുഹറഖ് ഫുട്ബോൾ ക്ലബ്ബ് മാനേജ്‌മെന്റും കായിക പ്രേമികളും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അഹമ്മദ് ഉസാമയുടെ മൃതദേഹം മഗ്‌രിബ് നമസ്കാരത്തിന് ശേഷം മുഹറഖ് ഖബറിസ്ഥാനിൽ അടക്കം ചെയ്തു.

ആണുങ്ങൾക്കായുള്ള അനുശോചന സംഗമം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ബുസൈതീനിലെ ജുമാആൻ ഹാൾ ‘എ’-യിലും, സ്ത്രീകൾക്കുള്ള അനുശോചന സംഗമം ഹിദ്ദിലെ അബ്ദുള്ള അഹമ്മദ് നാസ് മസ്ജിദിലും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!