small icons
small icons

ബഹ്‌റൈൻ പ്രതിഭ ‘ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ്’ ചെസ്സ് ടൂർണമെന്റിന് ഉജ്ജ്വല സമാപനം; പൃഥ്വിരാജ് പ്രജീഷ് ചാമ്പ്യൻ

New Project (3)

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റ് ‘ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ് സീസൺ-1’ ആവേശോജ്ജ്വലമായി സമാപിച്ചു. ഗലാലിയിൽ വെച്ച് നടന്ന ടൂർണമെന്റിന്റെ സമാപന സമ്മേളനം ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ലൂനസ് മദീൻ ഉദ്ഘാടനം ചെയ്തു.

ഏഴ് റൗണ്ടുകളിലായി റാപ്പിഡ് ഫോർമാറ്റിൽ നടന്ന മത്സരത്തിൽ ബഹ്‌റൈൻ ദേശീയ ചാമ്പ്യൻ ഉൾപ്പെടെ അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ (FIDE) രജിസ്ട്രേഷനുള്ള 9 രാജ്യങ്ങളിൽ നിന്നുള്ള 140-ഓളം പ്രമുഖ താരങ്ങൾ മാറ്റുരച്ചു.

മത്സര വിജയികൾ:

  • ചാമ്പ്യൻ: പൃഥ്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി ട്രോഫിയും 600 ഡോളറും സ്വന്തമാക്കി.

  • രണ്ടാം സ്ഥാനം: മെറോ അഘ്യാദ് (400 ഡോളർ).

  • മൂന്നാം സ്ഥാനം: അയ്യാദ് ഹുസൈൻ (200 ഡോളർ).

  • നാലും അഞ്ചും സ്ഥാനങ്ങൾ: ധ്രുവി ശ്രീകാന്ത് പണിഗ്രാഹി (100 ഡോളർ), നവനീത് ശ്രീകാന്ത് (75 ഡോളർ).

വിവിധ വിഭാഗങ്ങളിലെ വിജയികൾ:

  • അണ്ടർ 15: എ. ഹഡ്സൺ (50 ഡോളർ & ട്രോഫി)

  • അണ്ടർ 10: സാത്വിക് ശർമ്മ (50 ഡോളർ & ട്രോഫി)

  • റേറ്റുചെയ്യാത്തവരുടെ വിഭാഗം: ഫഹദ് ഫവാസ് അൽഖൊസൈബി (50 ഡോളർ & ട്രോഫി)

  • 1400–1599 റേറ്റിംഗ് വിഭാഗം: ആദിത്യ അഗർവാൾ (50 ഡോളർ & ട്രോഫി)

പ്രത്യേക പുരസ്കാരങ്ങൾ:

  • മികച്ച ബഹ്റൈനി ജൂനിയർ കളിക്കാരൻ: ജൂദ് മൻസൂർ അൽഫറാജ് (രണ്ടാം സ്ഥാനം: അൽഖല്ലാഫ് അലി, മൂന്നാം സ്ഥാനം: അലബ്ബാസ് അലി).

  • മികച്ച വനിതാ കളിക്കാരി: ജൂദി മൻസൂർ അൽഫറാജ് (50 ഡോളർ).

  • മികച്ച മുതിർന്ന കളിക്കാരൻ: പിസ്പിനിസ് ഡിമിട്രിയോസ് (50 ഡോളർ).

  • മികച്ച സ്കൂൾ പങ്കാളിത്തം: ന്യൂ മില്ലെനിയം സ്കൂൾ.

രാവിലെ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ ബോർഡ് അംഗം മുസ്തഫ സലാഹ് ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ, സംഘാടകത്വത്തിന്റെ നിലവാരം കൊണ്ട് ബഹ്‌റൈനിലെ ഏറ്റവും മികച്ച ടൂർണമെന്റാണിതെന്ന് അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ കക്കാടത് അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, അൽ മൊയ്ദ് ഗ്രൂപ്പ് സി.ഒ.ഒ ലോഹിദാസ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!