small icons
small icons

അന്താരാഷ്ട്ര ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ഫോറം 2027-ന് ബഹ്‌റൈൻ വേദിയാകും; കിരീടാവകാശിയുടെ രക്ഷാകർതൃത്വത്തിൽ കരാർ ഒപ്പുവെച്ചു

New Project (13)

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ അന്താരാഷ്ട്ര ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന് ബഹ്‌റൈൻ വേദിയാകും. 2027 ജനുവരി 10 മുതൽ 12 വരെയാണ് ആഗോള തലത്തിൽ ശ്രദ്ധേയമായ ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ദുബായ് അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ വേദിയിൽ വെച്ച് ബഹ്‌റൈൻ ടൂറിസം മന്ത്രി ഫത്തിമ ബിൻത് ജാഫർ അൽ സൈറാഫിയും യു.എൻ ടൂറിസം  സെക്രട്ടറി ജനറൽ ശൈഖ നാസർ അൽ നുവൈസും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇതാദ്യമായാണ് ബഹ്‌റൈൻ അന്താരാഷ്ട്ര ടൂറിസം ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ആഗോള നിക്ഷേപകരെയും നയതന്ത്രജ്ഞരെയും വിദഗ്ധരെയും ഒരു കുടക്കീഴിൽ അണിനിരത്തി ബഹ്‌റൈന്റെ മികച്ച നിക്ഷേപ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഫോറം വഴിയൊരുക്കുമെന്ന് മന്ത്രി അൽ സൈറാഫി പറഞ്ഞു. ടൂറിസം രംഗത്ത് സുസ്ഥിര വികസനവും ആഗോള പങ്കാളിത്തവും ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ നടത്തുന്ന മുന്നേറ്റത്തിന്റെ തെളിവാണ് ഈ ആതിഥേയത്വമെന്ന് യു.എൻ ടൂറിസം സെക്രട്ടറി ജനറൽ ശൈഖ അൽ നുവൈസും വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!