മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കേരള തൊഴിൽ, വനിതാ-ശിശുവികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയും കൊല്ലം എം.എൽ.എയുമായ ബിന്ദു കൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. ബഹ്റൈൻ കുടുംബ സൗഹൃദ വേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് മന്ത്രി ബഹ്റൈനിലെത്തിയത്.
കൂടിക്കാഴ്ചയിൽ കൊല്ലം മണ്ഡലത്തിലെ വികസന വിഷയങ്ങളും പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൊല്ലം പ്രവാസി അസോസിയേഷന്റെ ഉപഹാരവും സംഘടനാ സുവനീറും മന്ത്രിക്ക് ചടങ്ങിൽ വെച്ച് കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ധിഖ് ഷാൻ എന്നിവരാണ് മന്ത്രുമായി കൂടിക്കാഴ്ച നടത്തിയത്.









