small icons
small icons

ഇറാൻ ആക്രമണങ്ങൾ: ദേശീയ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ബഹ്‌റൈൻ ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് സംയുക്ത യോഗം; 1000-ലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന പ്രതിരോധിച്ചു

New Project (8)

മനാമ: ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷയും അടിയന്തര സേവനങ്ങളുടെ സജ്ജീകരണങ്ങളും അവലോകനം ചെയ്യുന്നതിനായി ബഹ്‌റൈൻ പാർലമെന്ററി-ഭരണകൂട (ലെജിസ്ലേറ്റീവ്-എക്സിക്യൂട്ടീവ്) ഉന്നതതല സംയുക്ത യോഗം ചേർന്നു. ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ സജ്ജീകരണം ശക്തമായി തുടരുന്നതിനും, അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും, ഏകോപനം ഊർജ്ജിതമാക്കുന്നതിനും യോഗം തീരുമാനിച്ചു.

നാഷണൽ അസംബ്ലി/പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറാ കൗൺസിൽ ചെയർമാൻ അലി സ്വാലിഹ് അൽ സ്വാലിഹ്, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, എം.പിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കൽ, അവശ്യവസ്തുക്കളുടെ ലഭ്യത, അത്യാഹിത പ്രതിരോധ നടപടികൾ, നാശനഷ്ടങ്ങൾ പരിഹരിക്കൽ എന്നിവ യോഗം വിശദമായി വിലയിരുത്തി.

കഴിഞ്ഞ 25 വർഷത്തെ ആസൂത്രണത്തിന്റെയും ഭരണഘടനാപരമായ വികസനത്തിന്റെയും ഫലമായാണ് ബഹ്‌റൈന്റെ അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഇത്ര ശക്തമായതെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് പറഞ്ഞു. പ്രാദേശിക-ദേശീയ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ച് സർക്കാർ ഏജൻസികൾ മുൻകൂട്ടി തന്നെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ പ്രതിരോധ വിവരങ്ങൾ:

  • മിസൈൽ-ഡ്രോൺ പ്രതിരോധം: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) ഇറാനിന്റെ 1,000-ലധികം മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി നേരിട്ടതായി ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി.

  • ഏകോപനം: സുപ്രീം ഡിഫൻസ് കൗൺസിൽ, കാബിനറ്റ്, കോ-ഓർഡിനേഷൻ കമ്മിറ്റി, സിവിൽ ഡിഫൻസ് കൗൺസിൽ, നാഷണൽ സിവിൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ വഴി സൈനിക, സുരക്ഷാ, സിവിലിയൻ ഏജൻസികൾ പൂർണ്ണ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.

  • തയ്യാറെടുപ്പുകൾ: രാജ്യത്തുടനീളം 40,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള 35 ഷെൽട്ടറുകൾ (ആശ്വാസ കേന്ദ്രങ്ങൾ) സജ്ജീകരിച്ചു. എമർജൻസി ഓപ്പറേഷൻ റൂമുകളും ഒഴിപ്പിക്കൽ പദ്ധതികളും പൂർണ്ണമായി പ്രവർത്തിക്കുന്നു.

  • ആരോഗ്യ-സൈബർ സുരക്ഷ: ആംബുലൻസ്, മെഡിക്കൽ സേവനങ്ങൾ അതിജാഗ്രതയിലാണ്. സൈബർ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, വിതരണ ശൃംഖലകളും തന്ത്രപ്രധാനമായ ഭക്ഷ്യ-അവശ്യ ശേഖരങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

  • മുന്നറിയിപ്പ് സംവിധാനങ്ങൾ: ഇലക്ട്രോണിക് വാണിംഗ് സിസ്റ്റം, സിവിൽ ഡിഫൻസ്, എമർജൻസി മെഡിക്കൽ സർവീസസ് എന്നിവ വഴി പൗരന്മാർക്കും പ്രവാസികൾക്കും കൃത്യമായ സമയത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിവരുന്നു.

സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദേശീയ തയ്യാറെടുപ്പുകളിൽ യാതൊരു അയവും വരുത്തില്ലെന്നും അധിക നടപടികളുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!