small icons
small icons

പ്രവാസികൾ നാടിന് നൽകുന്ന സംഭാവനകൾ അതുല്യം; അവരെ ചേർത്തുപിടിക്കും: മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ

New Project (9)

മനാമ: കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും വി. ഡി. സതീശൻ സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുമെന്നും വനിതാ-ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഗൾഫ് മേഖലയിൽ ഉടലെടുത്ത യുദ്ധ സാഹചര്യവും വിമാന സർവീസുകളുടെ തടസ്സവും അതിജീവിച്ചാണ് പ്രവാസികൾ പ്രവർത്തിച്ചത്. നാട്ടിൽ നേരിട്ടെത്തിയും പ്രവാസലോകത്തിരുന്ന് സോഷ്യൽ മീഡിയ വഴിയും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവാസികൾ ശക്തമായ പ്രചാരണം നടത്തി. ഇത്തരത്തിൽ നാടിനോടും പ്രസ്ഥാനത്തോടും ആത്മാർത്ഥത പുലർത്തുന്ന പ്രവാസികളെ നേരിട്ട് കാണാനും അവരുടെ വിശേഷങ്ങൾ പങ്കുവെക്കാനും ലഭിക്കുന്ന അവസരങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ. ജി. ബാബുരാജൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം. എസ്., ഷമീം കെ. സി., ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ. വൈ. സി. ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു.

പരിപാടിക്ക് ഒ.ഐ.സി.സി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, സുരേഷ് പുണ്ടൂർ, ശ്രീജിത്ത് പനായി, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, അലക്സ് മഠത്തിൽ, സന്തോഷ് നായർ, ബൈജു ചെന്നിത്തല, നാസർ തൊടിയൂർ, ശോഭ സജി, സിജി, ബിജുബാൽ സി. കെ., മനോജ് മാത്യു, ഫൈസൽ പട്ടാണ്ടി എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ ആക്രമണങ്ങൾ: ദേശീയ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ബഹ്‌റൈൻ ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് സംയുക്ത യോഗം; 1000-ലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന പ്രതിരോധിച്ചു

error: Content is protected !!